'പ്രിയദർശിനി' സൗജന്യ ബസ് യാത്ര: തൃത്താല നിയോജക മണ്ഡലം തല ഉദ്ഘാടനം കൂറ്റനാട് സെൻ്ററിൽ നടന്നു.

വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യു.ഡി.എഫ് മുന്നോട്ടുവച്ച 'ഇന്ദിരാ ഗാരന്റി'യുടെ ഭാഗമായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് തുടങ്ങിയത്.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് ഒരു മാസത്തിനകം പാലിക്കാനായെന്നും  സമൂഹത്തിൽ വലിയൊരു നവോത്ഥാന മുന്നേറ്റമായി ഇത് മാറുമെന്നും എം.എൽ.എ പറഞ്ഞു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സക്കീന അക്ബർ അദ്ധ്യക്ഷത വഹിച്ചു. സി.വി. ബാലചന്ദ്രൻ, എസ്.എം.കെ. തങ്ങൾ, തൃത്താല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയന്തി വിജയകുമാർ, ആനക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എൻ. അംബിക, കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ നാസർ, പട്ടിത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ശശിരേഖ, ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് റംല വീരാൻകുട്ടി, ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ പി.ദിവ്യ, സൗമ്യ ഹരീഷ്,  കെ.കെ അബ്ദുറഹിമാൻ, മാളിയേക്കൽ ബാവ, ഹുസൈൻ പുളിയഞ്ഞാലിൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.വിനോദ്, പി.വി മുഹമ്മദ്‌ അലി, മുസ്തഫ തങ്ങൾ, കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ക്വാഡ് ഇൻസ്പെക്ടർ കെ. കൃഷ്ണകുമാർ, കണ്ടക്ടർ ആർ.രേണുക എന്നിവർ സംബന്ധിച്ചു.

പട്ടാമ്പി ബസ്റ്റാൻ്റിൽ പ്രിയദർശിനി ബസ്സിന് യു.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി. നഗരസഭ ചെയർമാൻ ടി.പി ഷാജി, സി.സംഗീതക്ക് സീറോ ടിക്കറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം