പട്ടാമ്പി GMLP സ്കൂളിൽ CAMP സെക്രട്ടറി പി.എൻ പരമേശ്വരൻ നടത്തിയ ആമുഖ പ്രസംഗത്തോടെയാണ് ശില്പശാല തുടങ്ങിയത്. കൊളാഷ് ചിത്രകലയുടെ ചരിത്രവും വൈവിധ്യമായ നിർമ്മാണ ശൈലികളും വിശദീകരിച്ചു കൊണ്ട് ആർട്ടിസ്റ്റ് അബു പട്ടാമ്പി നടത്തിയ വീഡിയോ പ്രസന്റേഷൻ പുതിയ അനുഭവമായി.
രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ നടന്ന ക്യാമ്പിൽ 20 ഓളം കലാകാരന്മാർ പങ്കെടുത്തു. വൈവിധ്യമാർന്ന കൊളാഷ് ചിത്രങ്ങളാണ് ക്യാമ്പിൽ നിന്ന് പിറവിയെടുത്തത്. പ്രശസ്തരായ കലാകാരൻമാരുടേയും കലാസ്വാദകരുടേയും സന്ദർശനവും സാന്നിധ്യവും Camp നെ അവിസ്മരണീയ അനുഭവമാക്കി.
CAMP പ്രസിഡണ്ട് പ്രൊഫ. അബ്ദുൾ കരീം, സെക്രട്ടറി പി.എൻ പരമേശ്വരൻ, ട്രഷറർ ദേവൻ പട്ടാമ്പി, അജയൻ കൂറ്റനാട്, ജ്യോതി അമ്പാട്ട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags
കല
