കൂറ്റനാട് പ്രസ് ക്ലബ്ബിൽ പരിസ്ഥിതി ബോധവൽക്കരണവും വൃക്ഷ തൈ വിതരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടെ സ്വതന്ത്ര ട്രേഡ് യൂണിയൻ (കെ.എം.പി.യു) തൃത്താല മേഖല കമ്മിറ്റി, കൂറ്റനാട് പ്രസ് ക്ലബ്, കേരള പ്രകൃതി സംരക്ഷണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ബോധവൽക്കരണം സംഘടിപ്പിച്ചു.

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ  ടി.വി.എം അലി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി. മൂസ പെരിങ്ങോട് അധ്യക്ഷത വഹിച്ചു. കെ.എം.പി.യു പാലക്കാട് ജില്ലാ ട്രഷററും കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്ററുമായ പ്രദീപ് ചെറുവാശ്ശേരി പരിസ്ഥിതി ബോധവത്കരണ ബ്രോഷർ പ്രകാശനം ചെയ്തു. 

കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോ-ഓർഡിനേറ്റർ ഷാജി എൻ.തോമസ് വൃക്ഷത്തൈ വിതരണവും, പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. മത്സര വിജയികളായ ടി.വി.എം അലി, സി.മൂസ എന്നിവർക്ക് മെഡലുകൾ സമ്മാനിച്ചു.

ചടങ്ങിൽ കെ.എം.പി.യു ജില്ലാ സെക്രട്ടറി കെ.ജി സണ്ണി, പട്ടാമ്പി മേഖല പ്രസിഡന്റ് എസ്.എം. അൻവർ, മേഖല രക്ഷാധികാരി ഉമാശങ്കർ എഴുമങ്ങാട്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇസ്മായിൽ പെരുമണ്ണൂർ, സവിനയ് എന്നിവർ സംസാരിച്ചു.

കെ.എം.പി.യു ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും  എക്സ്ക്യൂട്ടീവ് അംഗം എ.സി ഗീവർ ചാലിശ്ശേരി നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം