ജീവത്യാഗം ചെയ്ത നാവികൻ്റെ സ്മരണാർത്ഥം നവീകരിച്ച ഗ്രാമീണ പാത സമർപ്പണ സജ്ജമായി

തൃത്താല പഞ്ചായത്തിലെ സൗത്ത് തൃത്താലയിൽ നവീകരിച്ച 'നാവികൻ വിഷ്‌ണു നഗർ' റോഡിന്റെ ഉദ്ഘാടനം ജൂൺ 7ന് രാവിലെ 9 മണിക്ക് നടക്കും. 

തൃത്താല ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജയന്തി വിജയകുമാറിൻ്റെ അധ്യക്ഷതയിൽ വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. 

ജീവത്യാഗം ചെയ്ത നാവികൻ വിഷ്ണു ഉണ്ണിയുടെ സ്‌മരണാർത്ഥമാണ് റോഡിന് വിഷ്ണു നഗർ റോഡ് എന്ന് നാമകരണം ചെയ്തത്. 

2018 ൽ കൊച്ചി നേവൽ ബേസിൽ ജോലിചെയ്യവേ വെണ്ടുരുത്തി പാലത്തിൽ നിന്നും ഒരു അമ്മയും കുഞ്ഞും കായലിൽ വീണതു കണ്ട ഉടൻ കായലിൽ, എടുത്തു ചാടി അവരെ അതി സാഹസികമായി രക്ഷപ്പെടുത്തുകയും അടിയൊഴുക്കിൽ പെട്ട് വിഷ്ണു മരണപ്പെട്ടതും കേരളത്തെ ഞെട്ടിച്ച സംഭവമാണ്. 

അപരന്റെ ജീവന് സ്വജീവൻ സമർപ്പിച്ച് മനുഷ്യത്വത്തിന് പുതിയ നിർവ്വചനം നൽകിയ തൃത്താല മേഴത്തൂർ സ്വദേശി വിഷ്ണുവിനാണ്  നാട്ടുകാർ ഈ റോഡ് സമർപ്പിച്ചിട്ടുള്ളത്.

ഈ പദ്ധതിക്കായി ആത്മാർത്ഥമായി  പരിശ്രമിച്ച മെമ്പർ പത്തിൽ അലിയെയും, 173 മീറ്റർ റോഡ് സ്വന്തം ചെലവിൽ നിർമ്മിച്ചു നൽകിയ പൗരത്തൊടിയിൽ അസീസ് മാസ്റ്റർ കുടുംബത്തെയും ചടങ്ങിൽ ആദരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം