കുമരനല്ലൂർ താഴത്തങ്ങാടി - നീലിയാട് റോഡ് നവീകരണ പ്രവൃത്തി ഓണത്തിന് മുമ്പ് പൂർത്തിയാക്കും

നിർമ്മാണ പുരോഗതി സംബന്ധിച്ച്  പഞ്ചായത്ത് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. 

റോഡിൻ്റെ ഇരുവശമുള്ള അഴുക്ക് ചാൽ നിർമ്മാണം ത്വരിതപ്പെടുത്തി  വെള്ളക്കെട്ട് ഒഴിവാക്കി റോഡ് സുരക്ഷ ഉറപ്പ് വരുത്തണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. 

ഇതിൻ്റെ ഭാഗമായി ഡ്രൈനേജിന് നിർണ്ണയിച്ച ഇടങ്ങളിലുള്ള മരങ്ങൾ മുറിച്ച് നീക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായി അസിസ്റ്റൻ്റ് എഞ്ചിനിയർ സുധ അറിയിച്ചു. 

റോഡിലെ കുണ്ടും കുഴിയും താൽക്കാലികമായി അടച്ചു റോഡ് സുരക്ഷ  ഉറപ്പാക്കാത്ത പക്ഷം അപകട സാധ്യതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.രാജീവ്, അംഗങളായ അലി കുമരനല്ലൂർ, കെ.നൂറുൽ അമീർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം