പ്ലസ് വൺ പ്രവേശനം കാത്തിരിക്കെ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങി മരിച്ചു.

കോഴിക്കോട് തിരുവങ്ങൂർ ക്ഷേത്രത്തിന് പിൻവശത്തെ പാറക്കുളത്തിൽ കൂട്ടുകാർക്കൊപ്പം നീന്താനിറങ്ങിയ അത്തോളി കൊങ്ങന്നൂർ പൊയിലിൽ എൻ.വിഘ്നേഷ് (15) മുങ്ങി മരിച്ചു. വ്യാഴാഴ്ച വൈകീട്ട്  നീന്തുന്നതിനിടയിൽ വിഘ്നേഷ് വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.  ഇത് കണ്ട സുഹൃത്തുക്കൾ നിലവിളിച്ചതോടെയാണ് പരിസരവാസികൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്.

സമീപത്തെ കേരള ഫീഡ്‌സിലെ തൊഴിലാളി കുളത്തിൽ മുങ്ങിയാണ് വിഘ്നേഷിനെ പുറത്തെടുത്തത്. കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയിരുന്നു. വിഘ്നേഷിനെ ഉടൻ തന്നെ തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച് പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കവെയാണ് വിഘ്നേഷിന്റെ അപ്രതീക്ഷിത വിയോഗം. പിതാവ് പി.നിധീഷും മാതാവ് ശ്രീഷ്‌മയും ഒമാനിലാണ്. യാദവ്, യാസ്'വി എന്നിവർ സഹോദരങ്ങളാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം