കേരളത്തിലെ നാടകക്കാരുടെ സംഘടനയായ നാടക് (Network of Artistic Theatre Activists Kerala) പട്ടാമ്പി മൂന്നാമത് മേഖലാ സമ്മേളനം ആഗസ്റ്റ് 2 ന് ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കൂറ്റനാട് കലവറയിൽ നടക്കും. നാടക് സംസ്ഥാന കമ്മിറ്റി അംഗം സുധീർ ബാബു പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നാടകാചാര്യൻ പ്രൊഫ.പി.ഗംഗാധരൻ മാഷോടൊപ്പം 'to be or not to be' എന്ന പേരിൽ 3 മണിക്ക് സംഭാഷണം നടക്കും. മാസ്റ്ററുടെ ശിഷ്യ ഗീത ജോസഫ് ടീച്ചറും ഈ സംഭാഷണത്തിൽ പങ്കെടുക്കും. കൂടാതെ സദസ്യരും ചർച്ചയിൽ പങ്കെടുക്കും.
ഇതോടൊപ്പം പട്ടാമ്പി മേഖലയിലെ സക്രിയരായ നാടക സമിതികളെ ആദരിക്കും. 'നാടക കമ്പക്കാർ' എന്ന ഈ പരിപാടിയിൽ ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രവർത്തകർ, കലാകാരൻമാർ എന്നിവർ പങ്കെടുക്കും.
Tags
നാടകം
