കപ്പൂർ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് തുടക്കമായി.

പതിനഞ്ച് പാടശേഖരങ്ങളിലായി 300 ഹെക്ടർ കൃഷിഭൂമിയിൽ രണ്ടാം വിള നെൽ കൃഷി   ചെയ്യുന്ന എല്ലാ കർഷകർക്കും  സൗജന്യമായി വിത്ത് നൽകി. 

വിതരണോദ്ഘാടനം  പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.രാജീവ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.വി ആയിഷ, അലി കുമരനല്ലൂർ, വി.പി ഫാത്തിമ, ഷരീഫ്  അന്നിക്കര, ഷിഹാബ് കൊള്ളനൂർ, ഷിൻജേഷ് മാരായംകുന്ന്, കൃഷി അസിസ്റ്റന്റ് നിഷാദ് പള്ളി മഞ്ഞാലിൽ തുടങ്ങിയവർ സംസാരിച്ചു. 

ഉമ, പൊൻമണി എന്നീ ഇനത്തിൽ പെട്ട 20 ടൺ നെൽ വിത്താണ് നൽകിയത്. ഇതിന് പുറമെ ഉഴവു കൂലിയും സബ്സിഡി നിരക്കിൽ കുമ്മായവും കർഷകർക്ക് നൽകും. നെൽകൃഷിക്ക് നാശം വരുത്തുന്ന കാട്ടു പന്നികളെ നിയന്ത്രിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. നെല്ലിതര കൃഷിക്ക് ജൈവ വള സബ്സിഡി നേരത്തെ നൽകാനും നടപടി ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം