പട്ടാമ്പി ഫയർ സ്റ്റേഷന് സ്വന്തമായി ഒരു കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. പഴയ മാർക്കറ്റ് പരിസരത്ത് 3 കോടി രൂപ ചിലവിലാണ് ഫയർ സ്റ്റേഷൻ നിർമ്മിക്കുന്നത്. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ ശ്രമഫലമായി 2021 ൽ പട്ടാമ്പിയിൽ ഫയർ സ്റ്റേഷൻ അനുവദിക്കുകയും വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തിരുന്നു.
തുടർന്ന് മുഹമ്മദ് മുഹസിൻ നൽകിയ ബജറ്റ് നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. കെട്ടിടത്തിൻ്റെ അവസാന ഘട്ട കോൺക്രീറ്റിംഗ് പ്രവർത്തികൾ പുരോഗമിച്ചു വരുന്നുണ്ട്.
കഴിഞ്ഞ നഗരസഭ ഭരണസമിതി വിട്ടു നൽകിയ പഴയ മാർക്കറ്റ് പരിസരത്താണ് അഗ്‌നിരക്ഷാ നിലയം സ്ഥാപിക്കുന്നത്. പട്ടാമ്പി, തൃത്താല മേഖലകളിൽ തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ 20 കിലോമീറ്റർ അകലെയുള്ള ഷൊർണൂരിൽ നിന്നോ പെരിന്തൽമണ്ണ, കുന്നംകുളം, വളാഞ്ചേരി ഭാഗങ്ങളിൽ നിന്നോ ആയിരുന്നു ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയിരുന്നത്. നിലവിൽ പട്ടാമ്പി നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ കൊടലൂരിൽ വാടക്കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
പുതിയ ഫയർ സ്റ്റേഷൻ കെട്ടിടം വേഗത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തിയുടെ പുരോഗതി മനസ്സിലാക്കുന്നതിനായി എം.എൽ.എ പദ്ധതി പ്രദേശം സന്ദർശിച്ചു. നിലവിൽ ഫയർ ഫോഴ്സ് സേന നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമാകുമെന്നും പദ്ധതി ഏറ്റവും വേഗത്തിൽ തന്നെ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുന്നതിനു നിർദ്ദേശം നൽകിയതായും മുഹമ്മദ് മുഹസിൻ എം.എൽ.എ അറിയിച്ചു.
YouTube channel link...
https://youtu.be/EAahwUwrKMI?si=nEUft3DJFgSVh3ed
