തൃത്താല ഗവ:ആശുപത്രി കെട്ടിടം : രണ്ടാം ഘട്ടം പൂർത്തികരിക്കുമെന്ന് വി.ടി ബൽറാം എം.എൽ.എ

തൃത്താല ഗവൺമെന്റ് ആശുപത്രി (പ്രൈമറി ഹെൽത്ത് സെന്റർ) യുടെ പ്രവർത്തനം, പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ വി.ടി ബൽറാം എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തിൽ  തീരുമാനമായി. 

കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 12 കോടി കോടി രൂപയിൽ നിന്നും  9 കോടിക്കുള്ള പ്രവർത്തികൾ പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കെട്ടിടം കൈമാറിയിട്ടുണ്ട്. പ്രവേശന കവാടം, ചുറ്റുമതിൽ നിർമ്മാണം, പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ, അപ്രോച്ച് റോഡ് നിർമ്മാണം, മുറ്റം കട്ട വിരിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉടനെ നടത്തുവാനും എം.എൽ.എ നിർദ്ദേശം നൽകി. 

താൽക്കാലിക കണക്ഷൻ നൽകി നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റുവാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്.എം.സി കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കും.       

തൃത്താല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയന്തി വിജയകുമാർ, വൈസ് പ്രസിഡണ്ട് കെ.സുജാത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീസ് മാട്ടായ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ദിവ്യ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്തിൽ അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പ്രിയ പ്രമോദ്, പഞ്ചായത്തംഗം രേഖ മണികണ്ഠൻ, മെഡിക്കൽ ഓഫീസർ ബിജുമോൻ ജോസഫ്, പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എസ്.എസ് ബാബുരാജ്, പി.ഡബ്ല്യൂ.ഡി ജില്ലാ ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എം.സുരേഷ് ബാബു, കെ.എസ്.ഇ.ബി തൃത്താല അസിസ്റ്റന്റ് എൻജിനീയർ പി.വി സുനീഷ്, പി.വി മുഹമ്മദ്‌അലി, എം. മണികണ്ഠൻ, ഇ.രാജേഷ് എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം