നടുവട്ടം ഗവ.ജനത ഹയർ സെക്കൻഡറി സ്‌കൂളിൽ ആഘോഷമായി മെറിറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

നടുവട്ടം ഗവൺമെന്റ് ജനത ഹയർ സെക്കൻഡറി  സ്കൂളിൽ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു. 

എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റു പൊതുപരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെറിറ്റ് ഫെസ്റ്റ് വിജയോത്സവം  മുഹമ്മദ് മുഹസിൻ എം.എൽ.എ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ഷംസുദ്ദീൻ അധ്യക്ഷനായി. 

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജമീല മുഖ്യാതിഥിയായി പങ്കെടുത്തു. പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ഇസ്മയിൽ വിളയൂർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ ആദ്യ വനിതാ കൊമേഴ്‌സ്യൽ സ്‌കൂബ ഡൈവറായ കെ.വി അതുല്യ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കുവച്ചു.

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ ഇഖ്ബാൽ, വാർഡ് അംഗം പി.മുനീർ, എസ്.എം.സി ചെയർമാൻ കെ.മുഹമ്മദലി, മദർ പി.ടി.എ പ്രസിഡന്റ് കെ.വി ശാരദ, പി.ടി.എ വൈസ് പ്രസിഡന്റ് വി.ടി.എ കരീം, ഹയർ സെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി കെ.ശ്രീകാന്ത്, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി വി.പി ഹൈദരലി, ജനത അലുംനി അസോസിയേഷൻ പ്രസിഡന്റ് ടി.എം നാരായണൻ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ഹരിദാസൻ സ്വാഗതവും പ്രധാനാധ്യാപിക സി.വി രാധിക നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം