ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

'ഫുട്ബോൾ ആണ് ലഹരി' എന്ന പ്രഖ്യാപനവുമായി ബി.ജെ.പി തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. 

ബി.ജെ.പി  ജില്ലാ ജനറൽ സെക്രട്ടറി  ഇ.പി നന്ദകുമാർ  ഉദ്ഘാടനം നിർവഹിച്ചു.  കായിക വിനോദങ്ങൾ യുവാക്കളിൽ അച്ചടക്കവും ഒത്തൊരുമയും വളർത്തുമെന്ന് അദ്ദേഹം  പറഞ്ഞു. 

ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി മനോജ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്സിറ്റി മുൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു എൻ സന്ദീപ്  ചടങ്ങിൽ വിശിഷ്ട അതിഥിയായി.  യോഗത്തിൽ കൃഷ്ണദാസ് കടവാരത്ത് സ്വാഗതം പറഞ്ഞു. 

യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം പി.ജെ. ലാൽകൃഷ്ണ, യുവമോർച്ച ജില്ലാ സോഷ്യൽ മീഡിയ കൺവീനർ സനൽ പ്രഭാസൻ, എൻ.പി മണിക്കുട്ടൻ, ശ്രീനി തെക്കേതിൽ, രബീഷ് മാട്ടായ, ബോബി മേഴത്തൂർ, രാധാകൃഷ്ണൻ, കെ.ജി സനൽ, പി.എസ് അരുൺ തുടങ്ങിയവർ  പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം