വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണ പുതുക്കി അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ.

ചാലിശ്ശേരി കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റിയംഗം വി.ശാരദ ഉദ്ഘാടനം ചെയതു. ധന്യ സുരേന്ദ്രൻ അധ്യക്ഷയായി. 77 വയസ്സിൻ്റെ നിറവിലെത്തിയ മുതിർന്ന അംഗം അമ്മിണി പൂളക്കപറമ്പിലിനെ  ആദരിച്ചു.

ബഷീർ കൃതികളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, സംവാദം, വായനക്കുറിപ്പ് എന്നിവയും അവതരണവും ഉണ്ടായി. വിജയികൾക്ക്  സമ്മാന വിതരണവും നടത്തി.

വിജയകുമാരി ടീച്ചർ, വിജയമ്മ ടീച്ചർ, സുമ ടീച്ചർ, സെക്രട്ടറി ആനി വിനു, ഏരിയ കമ്മിറ്റിയംഗം ഉദയകുമാരി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം