ഓങ്ങല്ലൂരിൽ എം.ടി ഉസ്മാൻ ഹാജിയെ അനുസ്മരിച്ചു

ഓങ്ങല്ലൂർ പോക്കുപ്പടിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട എം.ടി ഉസ്മാൻ ഹാജിയെ അനുസ്മരിച്ചു.

ഓങ്ങല്ലൂർ ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിൽ Mec7 ഹെൽത്ത് ക്ലബ് പട്ടാമ്പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വിജയൻ, പ്രമുഖ മതപണ്ഡിതന്മാരായ ഹാഫിള് അഷ്കർ മാഹിരി, മുനീർ ഖാസിമി, റഷീദ് അസ്ഹരി, Mec7 ഹെൽത്ത് ക്ലബ് ചീഫ് ട്രെയിനർ ജിതേഷ് മക്കരപ്പറമ്പ്, കോ-ഓർഡിനേറ്ററും ട്രെയിനറുമായ ഗഫൂർ പുഴക്കാട്ടിരി, പട്ടാമ്പി മേഖല കോ-ഓർഡിനേറ്റർ സൈദലവി, ഇല്യാസ് വരമംഗലത്ത്, ബഷീർ വല്ലപ്പുഴ, അക്ബർ കുടുംബിനി, അൻവർ പറമ്പിൽ, ഡോ.അബ്ദു പതിയിൽ തുടങ്ങിയവർ സംസാരിച്ചു. 

Mec7 ഹെൽത്ത് ക്ലബ് പട്ടാമ്പി ഏരിയയിലെ വിവിധ സെന്ററുകളിലെ കോ-ഓർഡിനേറ്റർമാർ, ട്രെയിനർമാർ, അംഗങ്ങൾ, കൂടാതെ സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം