പെരിങ്ങോട് യൂത്ത് ലൈബ്രറിയും വാവനൂർ അഷ്ടാംഗം ആയുർവ്വേദ ചികിത്സാലയവും സംയുക്തമായി "ശല്യതന്ത്ര" പാരാ സർജിക്കൽ അവസ്ഥകൾക്കുള്ള പ്രത്യേക ആയൂർവ്വേദ ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ ഉദ്ഘാടനം ചെയ്തു. യൂത്ത് ലൈബ്രറി പ്രസിഡന്റ് എ.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ എൻ.ആർ അരുൺകുമാർ, ലൈബ്രറി ജോയന്റ് സെക്രട്ടറിമാരായ എ.എസ് അജേഷ്, ടി.രാജീവ് തുടങ്ങിയവർ സംസാരിച്ചു.
വാവനൂർ അഷ്ടാംഗം ആയൂർവ്വേദ ചികിത്സാലയം ശല്യതന്ത്ര വിഭാഗം ഡോക്‌ടർ ജ്യോത്സന ക്യാമ്പിന് നേതൃത്വം നൽകി. ഹൗസ് സർജൻ എ.പി കാവ്യ പദ്ധതി വിശദീകരണം നടത്തി. ഹൗസ് സർജൻമാരായ ഗൗരി, ശ്രുതി, ഗായത്രി സുരേഷ്, സുജ, ശ്രീനാഥ് എന്നിവർ പങ്കെടുത്തു.
Tags
Health
