വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ ഞാങ്ങാട്ടിരി സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

റോഡ് മുറിച്ചു കടക്കുന്ന സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി മെയിൻ റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.  ഞാങ്ങാട്ടിരി എ.യു.പി സ്കൂൾ പി.ടി.എ കമ്മിറ്റി തയ്യാറാക്കിയ സ്പീഡ് ബ്രേക്കറാണ് ഞാങ്ങാട്ടിരി സെൻ്ററിൽ സ്ഥാപിച്ചത്. 

പി.ടി.എ പ്രസിഡന്റ് സി.വി സുധീർകുമാർ, പ്രധാന അധ്യാപകൻ എം.താഹിർ, വൈസ് പ്രസിഡണ്ട് കെ. മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നാട്ടുകാർ, ഓട്ടോറിക്ഷ തൊഴിലാളികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

വാഹനങ്ങളുടെ അമിത വേഗത മൂലം റോഡ് മുറിച്ചു കടക്കുന്ന കുട്ടികൾക്ക് അപകടങ്ങൾ സംഭവിക്കുക പതിവായിരുന്നു. വാഹനങ്ങളുടെ അമിത വേഗതയ്ക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സ്പീഡ് ബ്രേക്കർ സംവിധാനം സ്കൂൾ പി.ടി.എ ഒരുക്കിയത്. സ്കൂൾ പ്രവർത്തി സമയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് സംവിധാനം വിഭാവനം ചെയ്തിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം