മെക് സെവൻ വ്യായാമ കൂട്ടായ്മക്ക് കൂറ്റനാട് തുടക്കമായി.

ജനകീയ ആരോഗ്യ കൂട്ടായ്മയായ മെക് സെവൻ കൂറ്റനാട് കണിച്ചിറക്കൽ മാൾ ഗ്രൗണ്ടിൽ തുടങ്ങി. 

റിട്ട.മെഡിക്കൽ ഓഫീസർ ഡോ.വി.സേതുമാധവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജീവിത ശൈലി രോഗങ്ങളെ ചെറുക്കാൻ ഏറ്റവും ഫലവത്തായ വ്യായാമ മുറയാണ് സെവൻ്റേത് എന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ കോ-ഓഡിനേറ്റർ സൈതലവി മുത്തു അധ്യക്ഷനായി. സംസ്ഥാന ചീഫ് ട്രൈനർ ജിതേഷ് മക്കരപ്പറമ്പ്  പരിശീലനത്തിന് നേതൃത്വം നൽകി. പട്ടാമ്പി എം.ഇ.എസ് കോളെജ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ, ട്രൈനർമാരായ അഷ്‌റഫ് പള്ളത്ത്, കെ.ഷാജഹാൻ, അൻവർ പറമ്പിൽ, ബഷീർ വല്ലപ്പുഴ, റഫീഖ് കൂറ്റനാട് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം