'വിട പറയാം ലഹരിയോട്, കാത്തുരക്ഷിക്കാം നമ്മെ തന്നെ' പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു.

കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന 'വിട പറയാം ലഹരിയോട്, കാത്തുരക്ഷിക്കാം നമ്മെ തന്നെ' എന്ന പരിപാടിയുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം ചാലിശ്ശേരിയിൽ നടന്നു.

റോയൽ ഡെന്റൽ കോളേജിൽ നടന്ന പരിപാടി ചാലിശ്ശേരി പോലീസ് ജനമൈത്രി ബീറ്റ് ഓഫീസർ ഷൈജു ബാബു ഉദ്ഘാടനം ചെയ്തു. കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.

കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോ-ഓഡിനേറ്റർ എൻ.ഷാജി തോമസ് ബ്രോഷർ കൈമാറ്റം നടത്തി. റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സേതു ഹാജി, മാനേജിങ് പാർട്ണർ പി.എം സാബിർ, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ എൻ.ജ്യോതി പ്രകാശ് എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു.

കേരള പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ പ്രസിഡണ്ട് സന്തോഷ് മാത്യൂ, ഓർമ്മ മരം കോളേജ് അധികൃതർക്ക് കൈമാറി. റോയൽ ഡെന്റൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.എ.മീര സംസാരിച്ചു.

ലഹരിക്കെതിരെ 200ൽ പരം വേദികളിൽ അരങ്ങുണർത്തിയ ഗോപിനാഥ് പാലഞ്ചേരിയുടെ 'മരണമൊഴി' എന്ന ഏകാങ്ക നാടകവും ഉണ്ടായി.  കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോ-ഓഡിനേറ്റർ എൻ.ഷാജി തോമസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി ക്വിസ് മാസ്റ്ററായി. വിദ്യാർത്ഥികൾക്ക്  മെഡലും വൃക്ഷത്തൈകളും വിതരണം നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം