പട്ടാമ്പി എം.ഇ.എസ് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ഐ.ക്യു.എ.സി, ഇൻ്റേണൽ കംപ്ലയ്ൻ്റ് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന നിയമ ബോധവൽക്കരണ ക്ലാസ് പ്രിൻസിപ്പൽ ഡോ. അബ്ദു പതിയിൽ ഉദ്ഘാടനം ചെയ്തു.
ഹൈക്കോടതി അഭിഭാഷക അഡ്വ.എം. അതുല്യ ആരോഗ്യകരമായ ബന്ധങ്ങൾ, ലൈംഗിക പീഡനം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.
സുരക്ഷിതവും മാന്യവുമായ ജീവിതത്തിന് നിയമങ്ങളെ കുറിച്ചുള്ള അവബോധത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് അവർ പറഞ്ഞു.
ഐ.ക്യു.എ.സി കോ-ഓഡിനേറ്റർ ഫാത്തിമ ഹസനത്ത് അധ്യക്ഷയായി. ജോയിൻ്റ് കോ-ഓഡിനേറ്റർ ടി. ദിലീപ്, വൈസ് പ്രിൻസിപ്പൽ വി.പി ഗീത, അഡ്മിനിസ്ട്രേറ്റർ എസ്.എ കരീം തങ്ങൾ, സ്റ്റാഫ് സെക്രട്ടറി കെ.ലിഷ, ഐ.സി.സി കോ-ഓഡിനേറ്റർ കെ. ജംഷീറ തുടങ്ങിയവർ സംസാരിച്ചു.
Tags
Education
