കോൺഗ്രസ് നേതാക്കളായിരുന്ന സി.സുൾഫിക്കർ അലി, കെ.സുന്ദരേശൻ നായർ എന്നിവരെ ഞാങ്ങാട്ടിരിയിൽ അനുസ്മരിച്ചു.
ഞാങ്ങാട്ടിരി പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി സി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം സി.വി ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു.
ഡി.സി.സി സെക്രട്ടറിമാരായ പി.വി മുഹമ്മദലി, സി.ടി സൈതലവി, പി.മാധവദാസ്, ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ അനീസ് മാട്ടായ, പ്രിയ പ്രമോദ്, പഞ്ചായത്തംഗങ്ങളായ അലി പൂവത്തിങ്കൽ, ഇ.റാണി, എൻ.പി ഷിനോദ്, പി.പി ദയാനന്ദൻ, വാർഡ് പ്രസിഡൻ്റ് സയ്യിദ് സൽമാൻ ഫാരിസ് തങ്ങൾ, OICC ഖത്തർ സെക്രട്ടറി ഫൈസൽ തങ്ങൾ, വി.പി അഷറഫ്, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.ഹാരിസ് എന്നിവർ സംസാരിച്ചു.
