നിരവധി വർഷത്തെ വ്യവഹാരങ്ങൾക്കും വിവാദങ്ങൾക്കും ശേഷം പട്ടാമ്പിയിലെ പൊതു ശ്മശാനം യാഥാർത്ഥ്യത്തിലേക്ക്.
ശ്മശാനം തുറന്നു നൽകുന്നതിൻ്റെ മുന്നോടിയായി നഗരസഭ ചെയർമാനും ഭരണസമിതി അംഗങ്ങളും സ്ഥലം സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി.
ഈ പദ്ധതി യാഥാർത്ഥ്യമാക്കാൻ ശ്രമിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർ പേഴ്സൺമാർ, എം.പി, എം.എൽ.എ, ഗവൺമെന്റ്, സൗജന്യമായി സ്ഥലം വിട്ടു നൽകിയ കല്ലമ്മാർതൊടിയിൽ ജാനകിയമ്മയുടെ കുടുംബം, നേരത്തെ കെട്ടിടം നിർമ്മിക്കാൻ പരിശ്രമിച്ചവർ, സീനിയർ സിറ്റിസൺ ഫോറം ഉൾപ്പെടെയുള്ളവരെ നന്ദി ചെയർമാൻ അറിയിച്ചു.
കഴിഞ്ഞ ഭരണസമിതി യോഗത്തിൽ ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം ഏത് രീതിയിലാകണം എന്നുള്ളതിനെ കുറിച്ച് ചർച്ച നടത്തി പരിസര പ്രദേശങ്ങളിലെ ശ്മശാനം സന്ദർശനം നടത്താനും നടത്തിപ്പും മറ്റുമായി സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു.
പി.വിജയകുമാർ, ടി.പി ഉസ്മാൻ, സി.സംഗീത, ജിതേഷ് മോഴിക്കുന്നം, കൃഷ്ണദാസ്, ഗിരിജ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ഉടൻ ശ്മശാനത്തിന് പേരും തുറക്കുന്ന തീയതിയും തീരുമാനിക്കുമെന്നും ചെയർ പേഴ്സൺ കൂട്ടിച്ചേർത്തു.
സി.സംഗീത, ടി.പി ഉസ്മാൻ, ജിതേഷ് മോഴിക്കുന്നം, ഷെഫീഖ്, സി.പി സജാദ് എന്നിവർ ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.
