പാലക്കാട് ജില്ലാ സെക്രട്ടറി എം.എ നാസർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയ പ്രസിഡന്റ് എ.വി മുഹമ്മദ് അധ്യക്ഷനായി. സി.പി.ഐ.എം തൃത്താല ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ഏരിയ ട്രഷറർ അഷ്റഫ് കൊപ്പത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി റിയാസ് പട്ടാമ്പി, ജില്ലാ കമ്മിറ്റി അംഗം എം.സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി എം.ബാവക്കുട്ടി, ജില്ലാ കമ്മിറ്റി അംഗം ഇ.പി റിയാസ്, ടി.എ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.
ആഗസ്റ്റ് 7,8,9 തീയതികളിൽ തിരൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.
Tags
പ്രവാസി
