ഓട്ടോ ഫെയർ മീറ്റർ പുന:പരിശോധനയും മുദ്ര വെപ്പും ഗ്രാമങ്ങളിലേക്ക്

യു.ഡി.എഫ് സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി  പഞ്ചായത്ത്‌ തലത്തിൽ ഫെയർ മീറ്റർ പുന:പരിശോധനയും  മുദ്രവെപ്പും നടത്തുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ തുടക്കം കുറിച്ചു.  താലുക്ക് ആസ്ഥാനത്ത്  നിന്ന് 15 കിലോമീറ്ററോ അതിലധികമോ ദൂരമുള്ള തദ്ദേശ സ്ഥാപനങ്ങളിലാണ് ജില്ലയിൽ ക്യാമ്പുകൾ ഒരുക്കുന്നത്.  ഓട്ടോറിക്ഷ തൊഴിലാളികളുടെ  ദീർഘകാല ആവശ്യമാണിത്.

താലൂക്കിലെ ആദ്യ പഞ്ചായത്ത്‌ തല ഉദ്ഘാടനം  കുമരനല്ലൂരിൽ നടന്നു. വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.  കപ്പൂർ  പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം  ടി.കെ സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷക്കിന അക്ബർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവ്, ലീഗൽ മെട്രോളജി  ഫ്ലൈയിംഗ് സ്ക്വാഡ്  ഡപ്യൂട്ടി കൺട്രോളർ  എസ്.വി മനോജ്‌ കുമാർ, മെട്രോളജി ഡപ്യൂട്ടി കൺട്രോളർ കെ.ദീപു, പഞ്ചായത്ത്‌ മെമ്പർമാരായ അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, കെ.വി ആമിന കുട്ടി, ഷരീഫ് അന്നിക്കര, പഞ്ചായത്ത് സെക്രട്ടറി ടി.കെ ഫിയാസ്, ഷറഫുദ്ദീൻ കളത്തിൽ, കെ.കെ ഷമീർ, കൃഷ്ണൻ കുട്ടി കല്ലടത്തൂർ, സി.കെ കുഞ്ഞിമുഹമ്മദ്, കെ.നാരായണൻ കുട്ടി, ശ്രീജിത്, മൻസൂർ കപ്പൂർ, പട്ടാമ്പി ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എം.കെ മുഹമ്മദലി, ലീഗൽ മെട്രോളജി ഫ്ലൈയിങ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ പി.സൗമ്യ, ഒറ്റപ്പാലം ഇൻസ്‌പെക്ടർ എസ്.ചന്ദ്ര ബാബു, മണ്ണാർക്കാട് ഇൻസ്‌പെക്ടർ മോഹൻദാസ്, തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം