കണ്ണൂരിൽ കൈക്കൂലി വീരൻ കുടുങ്ങി

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ കുടുങ്ങി. കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയറായ താഴെ ചൊവ്വ സ്വദേശി പി. മുഹമ്മദ്‌ അസ്‌ലം ആണ് പിടിയിലായത്. 

കെട്ടിടത്തിന് പെർമിറ്റ് നൽകാൻ 20,000 രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. പണവുമായി അപേക്ഷകനോട് കാൽടെക്സ് പരിസരത്ത് എത്താൻ ആവശ്യപ്പെടുകയായിരുന്നു. 

കൈക്കൂലി ലഭിക്കാനായി 10 മാസമാണ് കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അപേക്ഷ വൈകിപ്പിച്ചത്.

ഗതികേടിലായ അപേക്ഷകൻ വിജിലൻസിനെ വിവരം അറിയിച്ചു. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ, വിജിലൻസിൻ്റെ വലയിൽ പി.മുഹമ്മദ്‌ അസ്‌ലം കുടുങ്ങുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം