തൃത്താല ഹൈസ്‌കൂളിലെ ക്ലാസ്മേറ്റുകൾ സംഗമിച്ചു

തൃത്താല ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി 1978 ബാച്ച് 10 എച്ഛ് ഡിവിഷനിലെ പഠിതാക്കൾ 48 വർഷത്തിനു ശേഷം വീണ്ടും സംഗമിച്ചു. 

കൂറ്റനാട് കെ.ആർ ബേക്കറി ഹാളിൽ നടന്ന സംഗമം മുൻ ഹെഡ്മാസ്റ്ററും  അന്നത്തെ ക്ലാസ് അധ്യാപകനുമായിരുന്ന  വി.രാജഗോപാലനുണ്ണി ഉദ്ഘാടനം ചെയ്തു. 

മുൻ ഹെഡ്‌മാസ്റ്റർ പി.വി സേതുമാധവൻ, പൂർവ്വ വിദ്യാർഥികളായ  പി.ടി രവീന്ദ്രനാഥൻ, എം.വി വിജയൻ, കെ.പി ശശിധരൻ, സി.പി സുജാത, സി.ആർ കാർത്ത്യായനി ദേവി, വി.വി അംബുജം എന്നിവർ സംസാരിച്ചു.  ചടങ്ങിൽ വെച്ച് പൂർവ്വാധ്യാപകരെ പൊന്നാട ചാർത്തി ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ച് പങ്കിട്ടു. വിവിധ കലാപരിപാടികളും അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം