തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആദരം

 

തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ LSS, USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികളെയും  അവിഷേക് ചികിത്സാ സഹായ സമിതിയുടെ ബിരിയാണി ചലഞ്ചിലേക്ക്  10,000 പേർക്ക് സൗജന്യമായി ബിരിയാണി പാചകം ചെയ്തു തന്നവരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. 

യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷക്കീന അക്ബർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം നിർവഹിച്ചു. 

തിരുമിറ്റക്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വിപിലേഷ്, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ.ടി.വി നിഷ, ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല വീരാൻകുട്ടി, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രജീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ പി.ദിവ്യ, ബ്ലോക്ക്‌ മെമ്പർമാരായ എം. രജിഷ, യു.ടി താഹിർ, മാളിയേക്കൽ ബാവ, എ.ഇ.ഒ പ്രസാദ് എന്നിവരും ആശംസകൾ അറിയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രദാസ് സ്വാഗതം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം