സംസ്ഥാന ബജറ്റിൽ അനുവദിക്കപ്പെട്ട തൃത്താല നിയോജക മണ്ഡലത്തിലെ നാല് പ്രധാന റോഡുകൾ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും, ജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നതിനും വേണ്ടി വി.ടി ബൽറാം എം.എൽ.എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ചു.
അനുവദിക്കപ്പെട്ട റോഡുകൾ ഇവയാണ്. കൂനംമൂച്ചി - മുക്കൂട്ട റോഡ് (ആറ് കോടി), മല - പെരുമണ്ണൂർ - ചാലിശ്ശേരി ഖദീജ മൻസിൽ റോഡ് (നാല് കോടി), മാത്തൂർ- ആമക്കാവ് റോഡ് (മൂന്ന് കോടി), കൂട്ടുപാത ആറങ്ങോട്ടുകര റോഡ് ബി.സി ഓവർ ലൈൻ ചെയ്യാൻ (ഏഴര കോടി) എന്നിവ ഈ വർഷാവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനുള്ള പരിശ്രമങ്ങളാണ് നടത്തുന്നതെന്ന് എം.എൽ.എ അറിയിച്ചു.
പൊതുമരാമത്ത് ഷൊർണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ റെക്സ്, തൃത്താല അസിസ്റ്റന്റ് എഞ്ചിനീയർ സിന്ധു, പി.ഇ.എ സലാം, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് റംല വീരാൻകുട്ടി, വൈസ് പ്രസിഡണ്ട് യു.കെ സുരേഷ് ബാബു, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന അക്ബർ, റിട്ടേഡ് എ.ഡി.എം പൊന്നുള്ളി രാജൻ, മുരളി മൂത്താട്ട്, പി.ഐ യൂസഫ്, വി.ആർ പ്രകാശൻ, പി.അബുട്ടി, ബിജു മംഗലത്ത്, എം.എം അഷറഫ് എന്നിവർ സംബന്ധിച്ചു.
