മണ്ണാരപ്പറമ്പിൽ നിർമ്മിച്ച സ്നേഹ വീട് കൈമാറി.

ചാലിശ്ശേരി മണ്ണാരപ്പറമ്പ് ഈച്ചരത്തു വളപ്പിൽ ഇബ്രാഹിമിന്റെ കുടുംബത്തിന് വേണ്ടി നിർമ്മിച്ച സ്‌നേഹവീട് കൈമാറി.

മണ്ണാരപ്പറമ്പ് മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വാങ്ങിയ അഞ്ച് സെന്റ് സ്ഥലത്ത് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എഫ്.എ എന്ന കൂട്ടായ്മയാണ് വീട് പണിത് നൽകിയത്.  തൃത്താല  എം.എൽ.എ വി.ടി ബൽറാമിന്റെ നേതൃത്വത്തിൽ  ഐ.എഫ്.എ ഭാരവാഹികൾ താക്കോൽ കൈമാറി. ചെയർമാൻ അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ചാലിശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല വീരൻകുട്ടി, കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ നാസർ, തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷക്കീന അക്ബർ, ജില്ല പഞ്ചായത്ത്‌ മെമ്പർ സുധീഷ്, വൈസ് പ്രസിഡന്റ്‌ സുരേഷ് മെമ്പർമാരായ നൗഷാദ്, അഷ്‌റഫ്‌, അലി കുമരനെല്ലൂർ, രക്ഷാധികാരികളായ സലാം മാസ്റ്റർ, ബാബു നാസർ, ഫൈസൽ മാസ്റ്റർ, ഐ.എഫ്.എ പ്രസിഡന്റ്‌ റിജാഷ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഉമ്മർ മുസ്‌ലിയാർ സ്വാഗതവും വർക്കിംഗ്‌ കൺവീനർ സാലിഹ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം