കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശ പ്രകാരം ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും ക്ഷേമവും മുൻനിർത്തി നടപ്പിലാക്കുന്ന 'നമസ്തേ' പദ്ധതിയുടെ ഭാഗമായി പട്ടാമ്പി നഗരസഭയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.
നഗരസഭയിലെ ഹരിതകർമ്മസേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയുടെ ഉദ്ഘാടനവും ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് കാർഡ്, സുരക്ഷാ ഉപകരണങ്ങളുടെ കിറ്റ്, ഗ്രീൻ വാരിയേഴ്സ് സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർപേഴ്സൺ അസ്‌ന ഹനീഫ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ എം.പി സുബ്രഹ്മണ്യൻ, സി.പി സജാദ്, പി.ഷാഹുൽ ഹമീദ്, പി.സാദിഖ്, പി.മുഹമ്മദ് ഷഫീക്, ക്ലീൻ സിറ്റി മാനേജർ പി.വി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഹരിത കർമ്മസേന അംഗങ്ങളും പങ്കെടുത്തു.
Tags
Health
