രാമായണ മാസാചരണം : ക്ഷേത്രങ്ങളിൽ ഒരുക്കം പൂർത്തിയായി

വള്ളുവനാട്ടിലെ ക്ഷേത്രങ്ങളിൽ രാമായണ മാസാചരണത്തിന് ഒരുക്കം പൂർത്തിയായി. ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ നീണ്ടു നിൽക്കുന്നതാണ് രാമായണ മാസാചരണം. 

കൊടുമുണ്ട, കൊഴിക്കോട്ടിരി, പെരുമുടിയൂർ, വളളൂർ പട്ടാമ്പി എന്നീ ദേശങ്ങളുടെ തട്ടകമായ  നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ രാമായണ  മാസാചരണം വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എല്ലാ ദിവസവും രാമായണ പാരായണം ഉണ്ടാവും. വിദ്യാഗോപാല മന്ത്രാർച്ചന, മഹാഗണപതി ഹോമം, സർവ്വൈശ്വര്യ പൂജ, ലളിതാ സഹസ്രനാമ പാരായണം, സാമൂഹ്യ ആരാധന, SSLC +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടക്കും. 

ജൂലൈ 19ന് കാലത്ത് 10ന് ലളിതാ സഹസ്രനാമ പാരായണം, സാമൂഹ്യ ആരാധന, 26ന് കാലത്ത്  9ന് വിദ്യാഗോപാല മന്ത്രാർച്ചന എന്നിവയുണ്ടാവും.  വെള്ളിനേഴി നാരായണൻ ആചാര്യ സ്ഥാനം വഹിക്കും.  10.30 ന് SSLC +2 ഉന്നത വിജയികൾക്ക് അനുമോദനം നൽകും. കേരള ക്ഷേത്ര സംരക്ഷണ സമിതി സമ്പർക്ക പ്രമുഖ് നാരായൺ ഭട്ടതിരി വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. 

ആഗസ്റ്റ് 2ന് കാലത്ത് 10 ന്  മുകുന്ദൻ മാസ്റ്റർ കടമ്പഴിപ്പുറം ഭക്തി പ്രഭാഷണം നടത്തും.  ആഗസ്റ്റ് 9 ന് 10ന് രാഗേഷ് കളത്തുപടിക്കൽ  പ്രഭാഷണം നടത്തും.

ആഗസ്റ്റ് 16ന് കാലത്ത് 9ന് സർവ്വൈശ്വര്യപൂജ നടക്കും. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

കൊടുമുണ്ട മേതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി നിത്യേന ഗണപതി ഹോമം, ഭഗവത് സേവ, മുപ്പട്ടു വെള്ളിയാഴ്ച മഹാഗണപതി ഹോമം വിദ്യാഗോപാല മന്ത്രാർച്ചന, ലളിതാ സഹസ്രനാമ പാരായണം, രാമായണ പാരായണം, സർവ്വൈശ്വര്യപൂജ, ഔഷധ കഞ്ഞി വിതരണം  ജൂലൈ 17ന് മഹാ ഗണപതിഹോമം, ഔഷധ കഞ്ഞി, 26ന് കാലത്ത് 9 ന് ലളിതാ സഹസ്രനാമ പാരായണം, ആഗസ്റ്റ്  2 വൈകിട്ട് 6ന് വിദ്യാഗോപാല മന്ത്രാർച്ചന, ഔഷധ കഞ്ഞി, ആഗസ്റ്റ് 9 വൈകിട്ട് 6ന് സർവ്വൈശ്വര്യ പൂജ,  ആഗസ്റ്റ് 16 കാലത്ത് 9ന്  ലളിതാ സഹസ്രനാമ പാരായണം എന്നിവയുണ്ടാവും.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം