കപ്പൂർ പഞ്ചായത്തിലെ നെൽ കർഷകർക്ക് ലഭിക്കാനുള്ള നെല്ലിന്റെ തുക സപ്ലൈക്കോ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
പി.ആർ.എസ് നൽകി മാസങ്ങളായിട്ടും നെൽ കർഷകർക്ക് പണം ലഭിക്കാത്തതിനെ തുടർന്നാണ് തുക ഉടൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.
കപ്പൂരിലെ വിവിധ പാടശേഖരങ്ങളിലെ 30 കർഷകരാണ് പണം കിട്ടാതെ സാമ്പത്തിക ഞെരുക്കം നേരിടുന്നത്. സീസണായതിനാൽ ഒന്നാം വിളയ്ക്ക് തയ്യാറെടുപ്പ് തുടങ്ങേണ്ട സമയത്ത് പണം ഇല്ലാത്തതിനാൽ നെൽകൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണ് കർഷകർ നേരിടുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags
കാർഷികം
