സ്വാതന്ത്ര്യ സമര പോരാളിയും കോൺഗ്രസ് നേതാവുമായിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെ അനുസ്‌മരിക്കുന്നതിന് ഒരുക്കം തുടങ്ങി.
'ബ്രഹ്മദത്തം 2026' എന്ന പേരിൽ ആഗസ്റ്റ് 16 ന് രാവിലെ 10 ന് ചെർപ്പുളശ്ശേരി അലങ്കാർ ഓഡിറ്റോറിയത്തിലാണ് അനുസ്മരണം. മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി ചെയർമാൻ ഷബീർ നീരാണി അദ്ധ്യക്ഷത വഹിക്കും. വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയായിരിക്കും. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ മുഖ്യ പ്രഭാഷണം നടത്തും.
ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിലെ മലയാള വിഭാഗം അസി.പ്രഫ. ഡോ.സി.രാജേശ്വരി അനുസ്മരണ പ്രഭാഷണം നടത്തും.
Tags
Memory
