കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന് തിരൂരിൽ തുടക്കം.

‘പ്രവാസം : മാറുന്ന മുഖം- പ്രവാസി ജീവിതങ്ങളുടെ ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാർ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം  പി.എ മുഹമ്മദ് റിയാസ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.  തിരൂർ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ.ഗഫൂർ പി.ലില്ലീസ് അധ്യക്ഷനായി. 

മുൻ ജനറൽ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, ഡോ.കെ.ടി ജലീൽ, തിരൂർ നഗരസഭാ ചെയർപേഴ്‌സൺ കീഴേടത്തിൽ ഇബ്രാഹിം ഹാജി എന്നിവർ വിഷയം അവതരിപ്പിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, ട്രഷറർ കെ.സി സജീവ് തൈക്കാട്,  അഡ്വ.പി.ഹംസ കുട്ടി എന്നിവർ പങ്കെടുത്തു.  ടി.ഷാജി സ്വാഗതവും സി.പി റസാഖ് നന്ദിയും പറഞ്ഞു.

പ്രവാസി സംഘം സ്ഥാപിത ഭാരവാഹി ആലത്തിയൂർ സൈനുദ്ദീൻ ബാവ ഹാജിയുടെ വീട്ടിൽനിന്ന് ആരംഭിച്ച പതാക ജാഥ ടൗൺഹാളിൽ സമാപിച്ചു. സം‌ഘാടക സമിതി വൈസ് ചെയർമാൻ സി.കെ കൃഷ്ണദാസ് പതാക ഏറ്റുവാങ്ങി. ഉസ്‌മാൻ പൂളക്കോട്ട് ക്യാപ്റ്റനും കെ.ടി.ഒ ശിഹാബ് വൈസ് ക്യാപ്റ്റനുമായിരുന്നു.

ശനി രാവിലെ 10 മുതൽ ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളെ ആദരിക്കും. സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നായി 599 പ്രതിനിധികൾ പങ്കെടുക്കും. ഞായറാഴ്‌ച പ്രതിനിധി സമ്മേളനം തുടരും. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പോടെ സമാപിക്കും. വൈകിട്ട് 4.30ന് തിരൂർ സെൻട്രൽ ജങ്ഷനിൽ ആരംഭിക്കുന്ന പ്രകടനം പൂങ്ങോട്ടുകുളം ദാറുസ്സലാം ഗ്രൗണ്ടിൽ സമാപിക്കും.

പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊളിറ്റ്ബ്യൂറോ അംഗം  എ.വിജയരാഘവൻ,  കെ.വി അബ്‌ദുൾ ഖാദർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം