നാട്ടുകലാകാരക്കൂട്ടം പട്ടാമ്പി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഫോക് ലോർ ദിനാചരണവും സംസ്ഥാനതല ഫോക് ലോർ ദിനാചരണ ഉദ്ഘാടനവും നാടൻ പാട്ട് മത്സരവും ആഗസ്റ്റ് 16 ന് രാവിലെ 10 മണി മുതൽ കൂറ്റനാട് വട്ടേനാട് ജി.എൽ.പി സ്‌കൂളിലെ തേവനാശാൻ നഗറിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒരു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി കാലത്ത് 10 ന് പഞ്ചാക്ഷരി തിപ്പിലശ്ശേരിയുടെ അരങ്ങുണർത്തലോടെ ആരംഭിക്കും. തുടർന്ന് സംസ്ഥാന ഫോക് ലോർ ദിനാചരണം നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സെക്രട്ടറി ബൈജു തൈവ മക്കൾ ഉദ്ഘാടനം ചെയ്യും.
ശേഷം സിംഗിൾ നാടൻ പാട്ട് മത്സരം, ഉച്ചക്ക് ശേഷം ഗ്രൂപ്പ് നാടൻ പാട്ട് മത്സരം എന്നിവ നടക്കും. വൈകുന്നേരം 4ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനവും ആദരിക്കലും വി.ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാട്ടുകലാകാര കൂട്ടം പട്ടാമ്പി താലൂക്ക് പ്രസിഡൻ്റ് പുല്ലുടിയിൽ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കലാരംഗത്ത് പ്രശസ്തരായ സുരേഷ് തിരുവാലി, രമേഷ് കരിന്തലക്കൂട്ടം, പ്രണവം ശശി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. പ്രശസ്ത നാട്ടു കലാകാരന്മാരും, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും സംബന്ധിക്കും.
ചടങ്ങിൽ കലാ രംഗങ്ങളിൽ ശ്രദ്ധേയരായ സൗന്ദർ കൃഷ്ണ, കെ.പി ശ്രീനാഥ്, സുബ്രഹ്മണ്യൻ കക്കാട്ടിരി, വിനോദ് വെള്ളാളൂർ, രമ്യ കൂറ്റനാട്, മനോജ് പുനർജ്ജനി, സുവനീഷ് പട്ടാമ്പി എന്നിവരെ അനുമോദിക്കും.
കലാ രംഗത്ത് അറുപത് വയസ് കഴിഞ്ഞ വേലു ചാലിശ്ശേരി, ശങ്കരൻ ഇട്ടോണം, മാധവി ആറങ്ങോട്ടുകര, കുഞ്ഞാരു തൊഴുക്കാട്, സുകുമാർ കക്കാട്ടിരി, തങ്കമണി ഒതളൂർ, ചാത്തപ്പൻ പെരിങ്ങോട്, കുഞ്ഞുലക്ഷ്മി കൊപ്പം, കോരി കൂടല്ലൂർ, രാമൻകുട്ടി പരുതൂർ എന്നിവരെ ആദരിക്കുമെന്നും നാട്ടുകലാകാരകൂട്ടം പ്രസിഡൻ്റ് കെ.പി സുബ്രഹ്മണ്യൻ പുല്ലുടി, സെക്രട്ടറി ഒ.മനോജ് പുനർജ്ജനി, ജോ. സെക്രട്ടറി കെ.പി അനിൽകുമാർ ആറങ്ങോട്ടുകര, ഖജാൻജി സി.എ മണികണ്ഠൻ പെരിങ്ങോട്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡി.ബീന മോൾ, കെ.ഗീത എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
