സ്വന്തം കുടുംബത്തിനും നാടിന്റെ പുരോഗതിക്കും വേണ്ടി കഠിനാദ്ധ്വാനം ചെയ്ത വയോജനങ്ങളുടെ സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ (SCFWA) ജില്ലാ സമ്മേളനം സെപ്തംബർ 5ന് വട്ടേനാട് ഗവ.എൽ.പി സ്‌കൂളിൽ നടത്തും.
ഇതിൻ്റെ മുന്നോടിയായി വട്ടേനാട് ജി.എൽ.പി സ്കൂളിൽ ചേർന്ന സംഘാടക സമിതി യോഗം സമ്മേളന നടപടികൾക്ക് അന്തിമ രൂപം നൽകി.
സി.ഐ.ടി.യു ഡിവിഷൻ ജോയിന്റ് സെക്രട്ടറി ടി.പി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ തൃത്താല മേഖലാ പ്രസിഡന്റ് കെ.കൃഷ്ണൻ അദ്ധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, അസോസിയേഷൻ ജില്ലാ കമ്മിറ്റി ജോയന്റ് സെക്രട്ടറി ചന്ദ്രൻ കെ.മുണ്ടായ, ജില്ലാ കമ്മിറ്റിയംഗം എൻ.ആർ സതീന്ദ്രൻ, ജില്ലാ കമ്മിറ്റി മെമ്പർ ടി.സി രാമൻ, മേഖലാ സെക്രട്ടറി കെ.പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളന നടത്തിപ്പിന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ചെയർമാനായും മേഖലാ സെക്രട്ടറി കെ.പരമേശ്വരൻ കൺവീനറായും നൂറ്റൊന്ന് അംഗ കമ്മിറ്റി രൂപീകരിച്ചു.
