സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മേഖലാ സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും പൂർത്തിയാക്കും. പാലക്കാട് ജില്ലയിൽ അട്ടപ്പാടി, കോങ്ങാട്, പാലക്കാട്, നെന്മാറ, ഒറ്റപ്പാലം, പട്ടാമ്പി എന്നീ ആറ് മേഖലാ കമ്മിറ്റികളുണ്ട്. അട്ടപ്പാടി, കോങ്ങാട്, പാലക്കാട്, പട്ടാമ്പി മേഖലാ സമ്മേളനങ്ങൾ ഇതിനകം പൂർത്തിയായി.
കൂറ്റനാട് കലവറയിൽ നടന്ന പട്ടാമ്പി മേഖലാ സമ്മേളനം, നാടക് സംസ്ഥാന കമ്മറ്റി അംഗം സുധീർ ബാബു ഉദ്ഘാടനം ചെയ്തു. നാടക് സംസ്ഥാന ട്രഷറർ സി.കെ ഹരിദാസ്, ജില്ലാ സെക്രട്ടറി സജിത്ത്കുമാർ, ജില്ലാ പ്രസിഡന്റ് സുധീർ പെരിങ്ങോട്, ജില്ലാ ട്രഷറർ അസീസ് സാഗർ തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തോട് അനുബന്ധിച്ച് to be or not to be എന്ന നാടക സംഭാഷണം നടന്നു. പ്രശസ്ത നാടക ആചാര്യൻ പ്രൊഫ. ഗംഗാധരൻ മാസ്റ്റരും പ്രശസ്ത നാടക പ്രവർത്തക ഗീത ജോസഫ് ടീച്ചറും പ്രേക്ഷകരും ചേർന്ന് നടന്ന നാടക സംഭാഷണം നാടക പ്രേമികൾക്ക് ഹരം പകർന്നു. കലവറ ഗോപാലൻ മാസ്റ്റർ മോഡറേറ്റർ ആയി.
പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് ശശിരേഖ, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ തുടങ്ങിയവരുടെ സാന്നിധ്യം സമ്മേളനത്തിന് മിഴിവേകി.
പട്ടാമ്പി മേഖലയിലെ പന്ത്രണ്ടോളം നാടക സമിതികളെ സമ്മേളനത്തിൽ ആദരിച്ചു. പ്രശസ്ത സിനിമ, നാടക പ്രവർത്തകൻ എം.ജി ശശി, കാർട്ടൂണിസ്റ്റ് സദാനന്ദൻ, നാടക നടൻ വിജയൻ ചാത്തന്നൂർ, പട്ടിത്തറ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ, ഗീത ടീച്ചർ തുടങ്ങിയവർ പുരസ്കാരം കൈമാറി. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ അർച്ചന പ്രദീപിനെ ആദരിച്ചു.
മജീദ് പി.ഹനീഫയെ പ്രസിഡണ്ടായും സുരേന്ദ്രൻ തില്ലാന, സുദേവൻ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും എം.പി സുന്ദരനെ സെക്രട്ടറിയായും, വാപ്പു (ഹിലർ), പി.സിന്ധു എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും ഷാജി ഷായെ ട്രഷററായും തിരഞ്ഞെടുത്തു.

