ചാലിയാറിൽ തോണി മറിഞ്ഞ് യുവാവിന് ജീവഹാനി

കോഴിക്കോട്  ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണി മറിഞ്ഞ് യുവാവ് മരിച്ചു. മാവൂർ കുതിരാടം സ്വദേശി ബാസിലാണ് (23) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 

ചാലിയാർ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്ത് മീൻപിടിക്കുന്നതിനിടെ തോണി മറിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു.

എന്നാൽ ബാസിൽ നീന്തുന്നതിനിടെ മുങ്ങിത്താണു. കൂടെയുള്ളവർ നിലവിളിച്ചതോടെയാണ് നാട്ടുകാരെത്തി തെരച്ചിൽ തുടങ്ങിയത്. അഗ്നിശമന സേനയുടെ സ്‌കൂബാ ടീമും സ്ഥലത്തെത്തി.  തോണി മറിഞ്ഞ അതേ സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം