കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെടുന്നവരുടെ കുടുംബങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 5 ലക്ഷം രൂപ ധനസഹായമായി നൽകുന്നതാണ് പദ്ധതി.
കുമരനല്ലൂരിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് ആബിദ് തോട്ടര അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.ഇ.എ സലാം, മണ്ഡലം പ്രസിഡന്റ് എസ്.എം.കെ തങ്ങൾ, ടി.അസീസ്, കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ, കെ.എം.സി.സി തൃത്താല മണ്ഡലം ജനറൽ സെക്രട്ടറി പി.ഫൈസൽ, അലി കുമരനല്ലൂർ, സി.എം അലി, പി.മൊയ്തുണ്ണി, കെ.റഷീദ്, ടി.കാലിദ്, സി.എം അബ്ദുൽ ഖാദർ, കെ.നൂറുൽ അമീൻ, എം.ഷാനവാസ്, കെ.കെ ഷമീർ, എം.വി ഫസൽ, കെ.വി ജാഫർ തുടങ്ങിയവർ സംസാരിച്ചു.
Tags
പ്രവാസി
