പടിഞ്ഞാറങ്ങാടിയിലെ ആദ്യകാല വ്യാപാരി മേലോട്ട് വളപ്പിൽ കുഞ്ഞാവ ഹാജി മരണപ്പെട്ടു.

പൊതുരംഗത്ത്  നൻമയുടെ വഴികൾ അടയാളപ്പെടുത്തിയ മേലോട്ട് വളപ്പിൽ കുഞ്ഞാവ ഹാജി (കുഞ്ഞിമൊയ്തീൻ ഹാജി-92) ഓർമ്മയായി. പടിഞ്ഞാറങ്ങാടിയിലെ പ്രമുഖ കമ്പനികളുടെ സിമന്റ്, കമ്പി റീട്ടെയ്ൽ ഏജൻസിയായിരുന്നു (എം.വി.കെ ഏജൻസി). 

വ്യാപാര രംഗത്തെന്ന പോലെ കാർഷിക മേഖലയിലും ഇദ്ദേഹം സജീവമായിരുന്നു കൃഷിയും കച്ചവടവുമായി  നടക്കുന്നതിനിടയിലും    നാടിന്റെ വികസനത്തിലും  അതീവ തൽപരനായിരുന്നു. 

സ്വന്തം ചെലവിൽ നിർമ്മിച്ച മാവറ റോഡ് കുഞ്ഞാവ ഹാജിയുടെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുന്നതാണ്. വൻ തുക മുടക്കി വൈദ്യുതി യാഥാർത്ഥ്യമാക്കിയതും വെളിച്ചമെത്തിച്ചതും നാട്ടുകാർ ഇന്നും ഓർക്കുന്നു. 

മാവറ കൂറ്റംതായി പള്ളിയും അതിനോട് ചേർന്നുള്ള മദ്രസയും നിർമ്മിക്കാൻ ഭൂമി  നൽകിയതും കുഞ്ഞാവ ഹാജിയാണ്. പള്ളി മദ്രസ പരിപാലന കമ്മിറ്റിയുടെ അധ്യക്ഷനായും കുഞ്ഞാവ ഹാജി പ്രവർത്തിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം