പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനാണ് അദാലത്ത് നടത്തിയത്.
നേരത്തെ പരാതി നൽകിയവരും എതിർ കക്ഷികളുമായി പഞ്ചായത്ത് അധികൃതർ നടത്തിയ അദാലത്തിൽ 20 പരാതികൾ തീർപ്പാക്കി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. രാജീവ് അധ്യക്ഷത വഹിച്ചു. അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, കെ.സ്മിത, ഷരീഫ് അന്നിക്കര, ഷിഹാബ് കൊള്ളനൂർ, ടി.ടി നസീമ, ഷിൻജേഷ് മാരായംകുന്ന്, ശ്രിജിത്ത്, പഞ്ചായത്ത് സെക്രട്ടറി ഫയാസ്, ജയകൃഷ്ണൻ, ഒ.വി ദീപ, എം.എം അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.
Tags
പ്രാദേശികം
