കാസർകോട് ഉദുമയിൽ അച്ഛനും മകളും ജീവനൊടുക്കിയ നിലയിൽ

കർണാടക സ്വദേശിയും കാസർകോട് മീപ്പുഗിരിയിൽ താമസക്കാരനുമായ ഗണേശൻ (55), പ്ലസ് ടു വിദ്യാർഥിയായ മകൾ വൈഷ്ണവി (17) എന്നിവരാണ് മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും ഒരേ ഫാനിന്റെ ഹുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഹോം നഴ്സായ ഭാര്യ ഓമന (കോഴിക്കോട് സ്വദേശിനി) ജോലി സ്ഥലത്തും മകൻ വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. പൊലീസെത്തി അകത്തുനിന്ന് പൂട്ടിയ വാതിൽ ബലം പ്രയോഗിച്ച് തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 

പരവനടുക്കം ഗവ.ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് വൈഷ്ണവി.  ഏതാനും മാസം മുൻപാണ് ഗണേശനും കുടുംബവും ശിവപുരത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം