സംയുക്ത കലാ അധ്യാപക കൂട്ടായ്മ (SKAK) കേരളയുടെ പാലക്കാട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. കലാ പഠനം പാഠ്യേതര വിഷയമല്ലെന്നും പഠന വിഷയം തന്നെയാണെന്നും തുല്യ ജോലിക്ക് തുല്യ വേതനമാണ് നീതിയെന്നും യോഗം ഓർമിപ്പിച്ചു. കലാ പരീക്ഷകൾ ഓണം കഴിഞ്ഞുവച്ചത് മൂല്യ നിർണ്ണയത്തിന് പ്രയാസമുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
ജിതിൻ പി.പ്രസിഡന്റായും യു.ബിജു ജനറൽ സെക്രട്ടറിയായും എസ്.ദേവു നാരായൺ ട്രഷററായും സി.അബ്ദുസ്സലാം ഓർഗനൈസിങ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി കെ.കെ സുബിൻ, പി.കെ മുഹമ്മദ് നൗഫൽ, റമിയ പി.ദാസ് എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി പി.പി ബഷീർ, എ.നിധീഷ്, കെ.ഫർസാന എന്നിവരെയും തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി മനോജ് ജോസഫ്, പി.ആർ ജയ, പി.എ തെരേസ, എം.പ്രസാദ് എന്നിവരെയും സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായി ദേവു നാരായൺ, സി.അബ്ദുൽസലാം എന്നിവരെയും തെരഞ്ഞെടുത്തു. എം.പ്രസാദ് മാസ്റ്റർ, മനോജ് ജോസഫ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
