പട്ടാമ്പി - ആറങ്ങോട്ടുകര റോഡിൽ കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് അപകടം. കുന്നംകുളം ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് വരികയായിരുന്നു BMW കാറാണ് റോഡിൽ നിന്നും താഴ്ചയുള്ള പാടത്തേക്ക് വീണത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയാണ് സംഭവം.
ഇറുമ്പകശ്ശേരിയിൽ നടക്കുന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ വന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. പാലത്തിലെ ഹമ്പിൽ ഉയർന്നു പൊങ്ങിയ കാർ റോഡരികിലെ കരിമ്പനയിലിടിച്ചാണ് പാടത്തേക്ക് മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ കാറിലെ യാത്രക്കാരെ പുറത്തിറക്കി. ആർക്കും കാര്യമായ പരിക്കില്ല. രണ്ട് കുട്ടികളും, മൂന്നു സ്ത്രീകളും, രണ്ട് പുരുഷന്മാരും അടങ്ങുന്ന കുടുംബമാണ് കാറിൽ ഉണ്ടായിരുന്നത്. എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Tags
Accident
