പട്ടാമ്പി കിഴായൂർ നമ്പ്രം റോഡരികിൽ അഗാധ ഗർത്തം; ആശങ്കയിൽ നാട്ടുകാർ

പട്ടാമ്പി കിഴായൂർ നമ്പ്രത്ത്  തീരദേശ റോഡരികിൽ വൻ ഗർത്തം രൂപം കൊണ്ടു. റോഡിൻ്റെ വശം ഇടിഞ്ഞ് അപകടാവസ്ഥയിലായതോടെ ഏക ഗതാഗത മാർഗ്ഗം അടയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

എന്നാൽ വിവരമറിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്.

നിരവധി കാൽനട യാത്രക്കാരും വിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന തീരദേശ റോഡാണിത്.  ഈ റോഡിലാണ് മണ്ണിടിഞ്ഞ് ആഴത്തിൽ ഗർത്തം ഉണ്ടായിരിക്കുന്നത്. റോഡിന്റെ അപകടാവസ്ഥക്ക് ഉടൻ പരിഹാരം വേണമെന്നാണ്  നാട്ടുകാരുടെ ആവശ്യം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം