പെരിങ്ങോട് ശ്രീ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ നടന്നു.

പെരിങ്ങോട് ശ്രീ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തിസാന്ദ്രമായി. ക്ഷേത്രം മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

ഔഷധ സേവയും മരുന്ന് കഞ്ഞി വിതരണവുമുണ്ടായി.  കർക്കടക മാസം മുഴുവനും രാമായണം പാരായണം ചെയ്ത കരുമത്തിൽ സേതുമാധവൻ നായർ, അഞ്ജലി സുനീഷ്, കരുമത്തിൽ ശാരദ എന്നിവരെ ആദരിച്ചു.  

നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ.ടി.വി നിഷ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി തത്താണത്ത് മനയിൽ നാരായണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം സെക്രട്ടറി കെ.ബി സുധീർ  അധ്യക്ഷനായി.  

പാലക്കിഴി കൃഷ്ണകുമാർ സ്വാഗതവും കെ.കൃഷ്ണകുമാർ കെ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം