പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്‌കൂളിൽ വൈബായി ഓണം

പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിൽ ഓണാഘോഷം തുമ്പി തുള്ളി. വിദ്യാർത്ഥികൾ അവതരിപ്പിച്ച മെഗാ തിരുവാതിരയും പുലിക്കളിയും ആഘോഷത്തിന് മാറ്റു കൂട്ടി. സ്കൂൾ മുറ്റത്ത് കുട്ടികൾ മനോഹരമായ പൂക്കളം ഒരുക്കി. 

വിപുലമായ ഓണസദ്യക്ക് ശേഷം കാണികളെ ഹരം കൊള്ളിക്കുന്ന വാശിയേറിയ വടംവലി മത്സരവും രക്ഷിതാക്കൾക്കുള്ള ഉറിയടി മത്സരവും നടന്നു.

പരിപാടിയിൽ വാർഡ് കൗൺസിലർ പി.ശാഹുൽ ഹമീദ്, പി.ടി.എ പ്രസിഡണ്ട്‌ മുനീർ പാലത്തിങ്കൽ, പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പങ്കാളിത്തം കൊണ്ട് ഓണാഘോഷം ജനകീയോത്സവമായി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം