കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെയും കുമരനല്ലൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് പരിചരണത്തിൽ കഴിയുന്ന നിർധന രോഗികളുടെ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ 120 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറയിൽ രാജീവ് അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ.അഭിലാഷ്, കപ്പൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് ഫസൽ, അലി കുമരനല്ലൂർ, പി.ഇബ്രാഹീം കുട്ടി, സി.എം അലി, വി.പി ഫാതിമ, പി.കെ ശിഹാബ് കൊള്ളനൂർ, കെ.കെ റഹീന, കാദർ ഹാജി, യാസർ കൊഴിക്കര, ഷാനവാസ് മുളക്കൽ എസ്.വിനിത, പി.എസ് സലിത, എസ്.പി സുചിത്ര തുടങ്ങിയവർ സംസാരിച്ചു.
Tags
പ്രാദേശികം
