പാലക്കാട് പോത്തുണ്ടി ഡാമിനു സമീപം കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ട് വീട്ടമ്മ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരം.

നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ തൊഴിലാളി പുലയമ്പാറ സ്വദേശി ജയന്തി (55) യാണ് മരിച്ചത്. പാലക്കാട്ടുനിന്നും നെല്ലിയാമ്പതിയിലേക്ക് പോയ ബസ് പോത്തുണ്ടി ഡാമിനടുത്തുള്ള വളവിലാണ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. 

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ്സിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഒട്ടേറെ യാത്രക്കാർക്ക് പരുക്കുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ജനവാസം കുറഞ്ഞ മേഖലയിലാണ് അപകടമുണ്ടായത്. നെന്മാറയിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം