തൃശൂർ പുതുക്കാട് – മുപ്ലിയം റോഡിൽ ഗവ.സ്കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
ചെങ്ങാല്ലൂരിൽ നിന്ന് എത്തിയ ചെമ്മണ്ടപറമ്പിൽ നന്ദേഷിന്റെ കാറിനാണ് തീപിടിച്ചത്.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നന്ദേഷ് ഉടൻ കാറിൽ നിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു.
പുതുക്കാട് നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് തീയണച്ചു. നിമിഷ നേരം കൊണ്ട് കാർ കത്തിനശിച്ചെന്ന് നാട്ടുകാർ പറഞ്ഞു.
Tags
Fire

