പട്ടാമ്പി ഗവ.കോളേജിൽ പി.എസ്.സി ആഡ് ഓൺ കോഴ്സ് സമാപിച്ചു

പട്ടാമ്പി ഗവ.സംസ്കൃത കോളെജ് അറബി വിഭാഗം നടത്തിയ പി.എസ്.സി ആഡ് ഓൺ കോഴ്സിൻ്റെ  സമാപന സംഗമം അറബിക് വിഭാഗം മേധാവി ഡോ.സി.ടി ഖാലിദിൻ്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ.പി.ആർ ജോൺ ഉദ്ഘാടനം ചെയ്തു. 

അറബി വിഭാഗം മുൻ മേധാവി പ്രൊ.(ഡോ) മുഹമ്മദ് ഷാ, ഫിസിക്സ് വിഭാഗം മേധാവി ഡോ. രാജേഷ്, ചരിത്ര വിഭാഗം അധ്യാപകൻ ചിത്രമേഘൻ എന്നിവർ സംസാരിച്ചു. 

കോഴ്സ് കോർഡിനേറ്റർ ഡോ.വി.എം ഉമ്മർ സ്വാഗതവും  സ്‌റ്റുഡൻസ് കോ-ഓർഡിനേറ്റർ മണികണ്ഠൻ നന്ദിയും പറഞ്ഞു. പത്ത് ദിവസം നടന്ന കോഴ്സിൽ കോളേജിലെ വിവിധ വിഭാഗങ്ങളിൽ നിന്നായി 100 വിദ്യാർത്ഥികൾ പങ്കെടുത്തു. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് മോഡൽ പരീക്ഷ നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം